ഇടുക്കി അണക്കെട്ടില ജലനിരപ്പ് 2395.80 അടിയായി ഉയര്‍ന്ന. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. നീരൊഴുക്കും മഴയും അനുസരിച്ചാണ് ട്രയല്‍ റണ്‍ നടത്തുക.രാവിലെ ആറു മണിക്കുള്ള റീഡിങ്ങിലാണിത്.
ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് ഓറഞ്ച് അലര്‍ട്ട പുറപ്പെടുവിച്ചിരുന്നു. മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയല്‍ റണ്ണിന്റെ കാര്യം തീരുമാനിക്കൂ. അതേസമയം ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചിട്ടുണ്ട്. ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാകും ഉയര്‍ത്തുക.
ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി അണക്കെട്ടിന് പുറമെ ഇന്ന് ഇടമലയാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടമലയാറില്‍ പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് ഇന്നലെ നല്‍കിയിരുന്നു. 167.03 മീറ്ററായി ജലനിരപ്പ്ഉയര്ന്നതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കക്കിയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റൊരു അണക്കെട്ടായ പമ്പയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും നീരൊഴുക്ക് കുറഞ്ഞതിനാല്‍ പിന്‍വലിച്ചതായി വൈദ്യുതി ബോര്‍ഡ് അണക്കെട്ട് സുരക്ഷാവിഭാഗം അറിയിച്ചിരുന്നു.
തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ 78 അണക്കെട്ടുകളും നിറയാറായിട്ടുണ്ട്. 25 എണ്ണം ഇതിനകം തുറന്നു. മഴ തുടര്‍ന്നാല്‍ ശേഷിക്കുന്ന ചിലത് ഉടന്‍ തുറക്കേണ്ടിവരും.
Discussion about this post