2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍ സിംഗ മത്സരിച്ചേക്കുമെന്ന് സൂചന. ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) അമര്‍ സിംഗിനെ അസംഗറിലെ സീറ്റില്‍ നിന്നും മത്സരിക്കാനുള്ള ക്ഷണം നല്‍കിയിട്ടുണ്ട്. ഈ സീറ്റില്‍ ഇപ്പോള്‍ എം.പിയായിരിക്കുന്നത് മുലായം സിംഗ യാദവാണ്.
രണ്ട് ദിവസം മുമ്പ് അമര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് സംസാരിച്ചിരുന്നു. താന്‍ മോദിയെ പിന്തുണയ്ക്കുന്നുവെന്നും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലായെന്നും എസ്.പിയും ബി.എസ്.പിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം താന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലായെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post