ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്റില്‍ 13 റണ്‍സ് ലീഡ് വഴങ്ങി ഇന്ത്യ. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ആതിഥേയരെ പുറത്താക്കിയ ഇന്ത്യ ബാറ്റിംഗില്‍ 274 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 149 റണ്‍സ് ഇന്നിങ്സാണ് ഇന്ത്യയെ വന്തിരിച്ചടിയില് നിന്നും കരകയറ്റിയത്.
ടെസ്റ്റ് കരിയറിലെ 22ാമത്തേതും ഇംഗ്ലണ്ടിലെ ആദ്യത്തേതും സെഞ്ച്വറിയാണ് വിരാട് കോഹ്ലി ഇന്ന് നേടിയത്. 225 ബോളില്‍ നിന്ന് 22 ബൗണ്ടറികളും ഒരു സിക്സുമാണ് കോഹ്ലി നേടിയത്.
നാല് വിക്കറ്റ് നേടിയ സാം കുറാന്റെ ബോളിങ്ങിന് മുമ്പിലാണ് ഇന്ത്യയുടെ അടിത്തറ ഇളകിയത്. ജെയിംസ് ആന്ഡേഴ്സണ്, ആദില്‍ റാഷിദ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയ്ക്ക് പകരം കെഎല്‍ രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പാളി. നാല് റണ്‍സ് മാത്രമാണ് രാഹുലിന് നേടാന്‍ സാധിച്ചത്.
സ്കോര്‍: ഇംഗ്ലണ്ട്-287, ഇന്ത്യ-274.
Discussion about this post