ലക്ഷദ്വീപിലെ അഗത്തിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരിയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. അബു സല്മാന് കോയയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമം പ്രകാരം കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കുട്ടിയെ മദ്രസയിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അബി സല്മാന് കോയ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി നടന്ന സംഭവങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പ്രതിയെ ഇന്ന് കവരത്തി കോടതിയില്‍ ഹാജരാക്കും.
Discussion about this post