ഡല്‍ഹി: അസം പൗരത്വ രജിസ്ട്രര്‍ വിഷയത്തില്‍ മമത ബാനര്‍ജിയുടേ തീവ്ര നിലപാട് സ്വകരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസ് ഭരണകാലത്താണ് പൗരത്വ രജിസ്ട്രര്‍ തയ്യാറാക്കുന്നതിന്റെ എണ്‍പത് ശതമാനവും പൂര്‍ത്തികരിച്ചതെന്നും കോണ്‍ഗ്രസ് വിലയിരുത്തി.
അസം കരാറില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിലയിരുത്തി.പൗരത്വ രജിസ്ട്രറില്‍ അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തണം. വിഭജനത്തിന് ബിജെപി വിഷയം ഉപയോഗിക്കുകയാണെന്നും യോഗം വിലയിരുത്തി.
മെഹുല്‍ ചോക്സിക്ക് ആന്റിഗ്വ പൗരത്വത്തിന് അനുമതി നല്‍കിയതിനെയും യോഗം വിമര്‍ശിച്ചു. കോടതിയില്‍ കേസുണ്ടായിരിക്കെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് ചോദിച്ചു. കേസിന്റെ രേഖകളും പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post