രാജ്യ സഭാ അധ്യക്ഷന്‍ പക്ഷപാതകരമായി പെരുമാറുന്നുവെന്ന് ആരോപണമുന്നയിച്ചവര്‍ക്ക് തിരിച്ചടിയായി പ്രതിപക്ഷത്തുള്ള മുന്ന് പാര്‍ട്ടികള്‍. ടി.ആര്.എസും, ബി.ജെ.ഡിയും, എസ്.പിയും ആണ് ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന ആരോപണം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ മൂന്ന് പാര്‍ട്ടികള്‍ ഇതിനോട് വിയോജിപ്പ് അറിയിച്ചു. പിന്തുണ അറിയിച്ച് തെലങ്കാന രാഷ്ട്ര സമിതി വെങ്കയ്യ നായിഡുവിന് കത്തെഴുതിയിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ ആരോപണത്തെപ്പറ്റി വെങ്കയ്യ നായിഡു തന്നെ പാര്‍ട്ടി നേതാക്കളുമായി പ്രതാവാര യോഗത്തില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മൂന്ന് പാര്‍ട്ടികള്‍ വെങ്കയ്യ നായിഡുവിന് പിന്തുണയുമായി വന്നിരിക്കുന്നത്.
നായിഡുവിനെതിരെയുള്ള ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്ന് ടി.ആര്.എസ് എം.പി ഡി.ശ്രീനിവാസ് കത്തില്‍ പറയുന്നു. പ്രതിപക്ഷത്തിലെ ചിലര്‍ ഇങ്ങനുള്ള ആരോപണങ്ങള്‍ നടത്തുന്നത് വിഷമകരമാണെന്നും നായിഡു ചിലരെ അനുകൂലിക്കുന്നുവെന്ന് തങ്ങള്‍ക്ക് പറയാനാകില്ലായെന്നും കത്തില്‍ പറയുന്നു. പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് തന്നോടോ പാര്‍ട്ടിയോടോ സംസാരിച്ചില്ലായെന്നും അദ്ദേഹം പറയുന്നു. രാജ്യ സഭ നടത്തിപ്പില്‍ പാര്‍ട്ടിക്ക് അതൃപ്തിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
ടി.ആര്.എസും, ബി.ജെ.ഡിയും, എസ്.പിയും കൂടാതെ മറ്റ് ചില പാര്‍ട്ടികളും നായിഡുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post