ഗൂഗിളിന്റെ 2014ലെ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ചേര്ത്തിയുന്ന യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ (UIDAI) ഹെല്പ് ലൈന്‍ നമ്പര്‍ ഗൂഗിള്‍ സിങ്ക് മെക്കാനിസം കാരണം ഫോണുകളില്‍ തനിയേ ചേര്‍ക്കപ്പെട്ടതിനെ പെരുപ്പിച്ചുകാട്ടുന്നതിനെതിരെ ഗൂഗിള്‍ .സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന പേരില്‍ ചിലര്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിയ്ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഗൂഗിളിന്രെ ആരോപണം.
2014 മുതല്‍ ഈ നമ്പര്‍ ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്സ് എന്നിവയുടെ നമ്പരിനൊപ്പം ചേര്ത്തിരുന്നതാണെന്നും അതില്‍ ആശങ്കപ്പെടാനായി ഒന്നുമില്ലെന്നും തെളിഞ്ഞതായി ഗൂഗിള്‍ ഇന്ത്യ അറിയിച്ചു. അതൊന്നും ആരുടേയും സ്വകാര്യവിവരങ്ങള്‍ ചോര്ത്താനുള്ളതല്ല. ആര്‍ക്ക് വേണമെങ്കിലും ആ നമ്പരുകള്‍ അവരുടെ ഫോണുകളില്‍ നിന്ന് മായ്ച്ചുകളയാമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. അടുത്ത വേര്‍ഷന്‍ ആന്‍ഡ്രോയ്ഡില്‍ ഈ നമ്പരുകള്‍ മായ്ച്ച ശേഷം പുറത്തിറാക്കുമെന്നും അവര്‍ അറിയിച്ചു.
ഗൂഗിളിന്റെ മനപ്പുര്‍വമല്ലാത്ത ഒരു പ്രവൃത്തിയെ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ജനങ്ങളില്‍ ഭീതിവളര്‍ത്താന്‍ ഉപയോഗിയ്ക്കുകയാണെന്നും ഒരു ഹെല്പ് ലൈന്‍ നമ്പര്‍ കോണ്ടാക്ട് ലിസ്റ്റില്‍ ഉണ്ടായെന്ന് വച്ച് ആര്‍ക്കും ഡാറ്റ ചോരണം ചെയ്യാന്‍ സാധിയ്ക്കില്ല. ഗൂഗിള്‍ അവരുടെ മനപ്പൂര്‍വമല്ലാത്ത പിഴവ് അടുത്ത വേര്‍ഷനില്‍ പരിഹരിയ്ക്കാം എന്ന് ഉറപ്പ് തന്നിട്ടുണ്ടെന്നും യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്‍ഡ്യ (UIDAI) അറിയിച്ചു.
യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്‍ഡ്യ (UIDAI) യുടെ പഴയ ഹെല്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലെ കോണ്ടാക്ട് ലിസ്റ്റില്‍ കണ്ടത് ആരോ ട്വീറ്റ് ചെയ്തതില്‍ നിന്നാണ് വ്യാജപ്രചാരണങ്ങളുടെ തുടക്കം. 2014ല്‍ ആധാര്‍ തുടങ്ങിയ സമയത്ത് ജനങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍ വന്നാല്‍ ആള്‍ക്കാര്‍ക്ക് പെട്ടെന്ന് വിളിക്കാനായി ഗൂഗിള്‍ തന്നെ അവരുടെ ഫോണുകളില്‍ അന്ന് ചേര്‍ത്തിരുന്ന ഹെല്പ്ലൈന് നമ്പരുകളാണ് പിന്നീട് മാറ്റാതെ ആന്‍ഡ്രോയ്ഡില്‍ കിടന്നിരുന്നത്. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങി പല കസ്റ്റമര്‍ കെയര്‍ നമ്പരുകള്‍ പോലും ഇങ്ങനെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തോടൊപ്പം ചേര്‍ത്ത് ഫോണുകളിലും സിം കാര്‍ഡുകളിലും എല്ലായിടത്തും സര്‍വസാധാരണമാണ്.
Discussion about this post