ഫുട്ബോള്‍ അണ്ടര്‍ 20 മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതിന് പിന്നാലെ അണ്ടര്‍-16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറാഖിനെ തോല്‍പ്പിച്ചു. ഏകപക്ഷീകയമായ ഒരു ഗോളിനാണ് ഇന്ത്യ ഇറാഖിനെ പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെതിരെ എക്സ്ട്രാ ടൈമില്‍ ഭൂവനേഷാണ് ഗോള്‍ അടിച്ചത്. ജോര്‍ദാനില്‍ വെച്ചായിരുന്നു മത്സരം നടന്നത്.
ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത് യെമെനെയാണ്.
ഇന്നലെ സ്പെയിനില്‍ നടന്ന കോടിഫ് കപ്പ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ അണ്ടര്‍ 20 ടീം അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. ആറു തവണ ലോകചാമ്പ്യന്മാരായ ടീമാണ് അര്‍ജന്റീന.
Discussion about this post