ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച് പുറത്തു പോയ ഇ.പി ജയരാജന് മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. ഇത് സംബന്ധിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയോഗം തീരുമാനത്തിന് അംഗീകാരം നല്‍കും.
തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ച ചെയ്യും. അതിന് മുമ്പ് വിഷയത്തില്‍ സിപിഐയുമായി ചര്‍ച്ച നടത്തും. സിപിഐയും തീരുമാനത്തെ എതിര്‍ക്കാര്‍ സാധ്യതയില്ല. അതിനാല്‍ മന്ത്രിസഭ പ്രവേശത്തിന് മറ്റ് തടസ്സങ്ങളില്ല എന്നാണ് വിലയിരുത്തല്‍.
Discussion about this post