രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത് എന്‍ഡിഎ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജെഡിയുവ ിലെ പരിവംശ് നാരായണാണ് വിജയിച്ചത്. അദ്ദേഹത്തിന് 125 വോട്ടു ലഭിച്ചു.പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് 105 വോട്ടാണ് ലഭിച്ചത്.
മെഷീനില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നും മെഷീനിന്റെ പ്രവര്‍ത്തനത്തില്‍ പാകപ്പിഴയുണ്ടെന്നും കാണിച്ച് ചില എം.പിമാര്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് രണ്ടാം വട്ടവും വോട്ടെടുപ്പു നടത്തുകയായിരുന്നു.
ബിജുജനതാദള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്തത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. തെലങ്കാന രാഷ്ട്രസമിതി അംഗങ്ങളും എന്‍ഡിഎയ്ക്കൊപ്പം നിന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും മറ്റും പ്രതിപക്ഷത്തിനൊപ്പം നിന്ന എഎപി വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. മൂന്നംഗങ്ങളാണ് അവര്‍ക്കുള്ളത്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ശിവസേന എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തതതും സര്‍ക്കാരിന് നേട്ടമായി.
‘രാജ്യത്തെ പാര്ലമെന്റേറിയന്മാര് എങ്ങിനെയാണ് ജോലി ചെയ്യേണ്ടതെന്നതിനെക്കുറിച്ച് അദ്ദേഹം കോളമെഴുതിയിരുന്നു. ഒരു നാള് അദ്ദേഹം രാജ്യസഭയുടെ ഉപാധ്യക്ഷനായി മാറുമെന്ന് ഞാന്‍ അന്നറിഞ്ഞില്ല. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വലിയ ഗുണം ചെയ്യും.’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതിയും പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചിരുന്നു.എന്‍.സി.പിയും ഡി.എം.കെയും മത്സരരംഗത്തേക്കില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹരിപ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തേ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു.
Discussion about this post