അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം മുന്ന ജിംഗ്രയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന തായ്ലന്ഡ് കോടതി ഉത്തരവ് പാക്കിസ്ഥാന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഛോട്ടാ ഷക്കീലിന്റെ സഹായിയുമായ മുന്ന ജിംഗ്ര പാക്കിസ്ഥാന്‍കാരനാണെന്നും മുന്നയുടെ ശിക്ഷക്ക് ഇളവ് നല്‍കാനും പാക്കിസ്ഥാന് ശ്രമിച്ചിരുന്നു. പാക്കിസ്ഥാന് വ്യാജ തെളിവുകളാണ് തായ്ലന്ഡ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും കോടതി പറഞ്ഞു. ഇന്ത്യയില്‍ മുന്നക്കെതിരെ കൊലക്കുറ്റ കേസ് നിലവിലുണ്ട്.
ദാവൂദ് ഇബ്രാഹിമിന്റെ എതിരാളി ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് മുന്ന 18 കൊല്ലമായി തായ്ലന്ഡിലെ ജയിലിലാണ്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇപ്പോള്‍ മുന്ന മുംബൈ സ്വദേശിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതിനായി ഡി.എന്‍.എ പരിശോധനയും നടത്തിയിരുന്നു. വിധി പറഞ്ഞ ജഡ്ജിയെ മുന്ന അസഭ്യം പറഞ്ഞിരുന്നു. കൂടാതെ പാക്ക് എംബസി അധികൃതരും കോടതിയില്‍ രോഷാകുലരായി.
Discussion about this post