തിരുവനന്തപുരം : ഇടുക്കിയില്‍ രാവിലെ ഏഴ് മണിയോടെ രണ്ടും മൂന്നും ഷട്ടറുകള്‍ തുറന്നു.2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിടുന്നത്.
അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ഇന്നലെ രാത്രി തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ ആറിന് 2400.94 അടിയായി ഉയര്‍ന്നു.
പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. രാത്രിയിലും മഴ തുടര്‍ന്നു. റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് (10.8.2018) രാവിലെ 9 മണിക്ക് ചേരും. പാലക്കാട് കനത്ത മഴക്ക് നേരിയ ശമനമുണ്ട്. ഇന്ന് ജില്ലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി നല്‍കിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും നിരീക്ഷിക്കുന്നു. പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തി. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post