പീഡനാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വീണ്ടും വൈകുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോയ കേരളാ പോലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനുമതിക്ക് വേണ്ടി കാത്തുനില്‍ക്കുകയാണ്. ബിഷപ്പിനെ ഇന്നലെ ചോദ്യംചെയ്യാനും തുടര്‍ന്ന് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനുമായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാല്‍ വിശ്വാസികളെ ഇളക്കിവിട്ട് ചോദ്യം ചെയ്യല്‍ നടത്താതിരിക്കാനുള്ള ശ്രമങ്ങള്‍ ജലന്ധര്‍ രൂപതയുടെ ഭാഗത്തി നിന്നും ഉണ്ടാകുന്നുവെന്നാണ് വിവരം.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രകീര്‍ത്തിച്ചും വിശ്വാസസമൂഹത്തിന്റെ പിന്തുണയഭ്യര്‍ഥിച്ചും ജലന്ധര്‍ രൂപതാ വക്താവ് കത്തുകള്‍ അയക്കുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപോലുള്ള കത്തുകള്‍ ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള കന്യാസ്ത്രീ മഠങ്ങളിലേക്കും അയച്ചിട്ടുണ്ട്.
കൂടാതെ ബിഷപ്പിന്റെ അടുത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയുമുള്ള ഫോറങ്ങള്‍ കന്യാസ്ത്രീകള്‍ പൂരിപ്പിച്ച് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതില്‍ കന്യാസ്ത്രീകള്‍ അവരുടെ പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ഒപ്പിടണമെന്നും നോട്ടീസില്‍ പറയുന്നു.
ബിഷപ്പിനെ ചോദ്യം ചെയ്താല്‍ സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പഞ്ചാബ് പോലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.
Discussion about this post