കനത്ത മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍. ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന പ്രചരണം നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. വാര്‍ത്ത പ്രചരിച്ചതോടെ പലരും സ്ഥിരീകരണത്തിന് കാത്ത് നില്‍ക്കാതെ ഓഫിസ് വിട്ടു. രണ്ട് മണിയോടെയാണ് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതര്‍ വിശദീകരണവുമായി എത്തിയത്.
കനത്തമഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം ജില്ലയിലെ ചില ഭാഗങ്ങളിലും അവധിയായിരുന്നു.
Discussion about this post