അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കാനായി ഇന്ത്യയുടെയും നേപ്പാളിന്റെയും ബോര്‍ഡര്‍ ഫോഴ്സുകള്‍ രഹസ്യ വിവരങ്ങളും മറ്റും പങ്കുവെക്കാന്‍ തീരുമാനിച്ചു. ഇത് വഴി 1,751 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നു.
നാല് ദിവസത്തെ ചര്‍ച്ചക്ക് വേണ്ടി നേപ്പാളിന്റെ അതിര്‍ത്തി സേന ഡല്‍ഹിയിലെത്തിയിരുന്നു. പരസ്പര ധാരണയിലൂടെ അതിര്‍ത്തിയിലെ കുറ്റകൃതങ്ങള്‍ തടയാന്‍ ഇരു കൂട്ടരും തീരുമാനിച്ചു. വിവരങ്ങള്‍ വേണ്ട സമയത്ത് പങ്ക് വെക്കാനും ധാരണയുണ്ടാക്കി.
Discussion about this post