ഇടുക്കി: പ്രളയ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി ഹെലികോപ്ടറില്‍ യാത്ര ചെയ്ത് വിലയിരുത്തി. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ ഇടുക്കിയിലെത്തി അവിടെ ഇറങ്ങി അവലോകന യോഗത്തില്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. കനത്ത മഞ്ഞ് ഉള്‍പ്പടെയുള്ള മോശം കാലാവസ്ഥ മൂലമാണ് സംഘത്തിന് ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് സംഘം ഇടുക്കിയില്‍ നിന്ന് വയനാട്ടേക്ക് തിരിച്ചു.
അവലോകനയോഗത്തില്‍ മന്ത്രിമാരായ എംഎം മണി, കെ രാജു തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷനേതാവും റവന്യൂമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉണ്ട്.
സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.പിന്നീട് കോഴിക്കോടും മലപ്പുറം ജില്ലകളിലെ സ്ഥിതി ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക.ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദര്‍ശിക്കും. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും
Discussion about this post