ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ തിരിച്ചു വരവെന്ന സ്വപ്നം തുടക്കത്തിലെ കടപുഴക്കി ഇംഗ്ലണ്ട് ബൗളര്‍മാരുടെ താണ്ഡവം.
ഇംഗ്ലീഷ് ബൗളര്‍മാരുടെ പന്തുകള്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യ 107 റണ്‍സിന് എല്ലാവരും പുറത്തായി. 29 റണ്‍സെടുത്ത അശ്വിനും 23 റണ്‍സെടുത്ത കൊഹ്ലിക്കും മാത്രമാണ് അല്പ്പെമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇംഗ്ലണ്ടിനായി ആന്ഡേയ്സണ് അഞ്ച് വിക്കറ്റെടുത്തു.
രണ്ടാം ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. തുടക്കത്തില്‍തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തി ആന്ഡേഴ്സണ് ഇന്ത്യയെ വിറപ്പിച്ചു. പിച്ചിലെ ഈര്‍പ്പം പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് മനസിലാക്കിത്തന്നെയാണ് റൂട്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. നായകന്റെ ഈ നീക്കം തെറ്റിയില്ല. ആന്ഡേഴ്സണ് എറിഞ്ഞ ആദ്യ ഓവറിന്റെ അഞ്ചാമത്തെ പന്തില്‍ പൂജ്യനായി വിജയ് പുറത്ത്.
പിന്നാലെ കെ.എല്‍ രാഹുലും പുറത്തായി. ഇതിന് പിന്നാലെ മഴ പെയ്തതോടെ മത്സരം നിര്‍ത്തിവെച്ചു. 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷടത്തില്‍ 11 റണ്‍സെന്ന നിലയിലാരുന്നു ആ സമയത്ത് ഇന്ത്യ.മഴ മാറിയതോടെ വീണ്ടും കളി തുടങ്ങി. രണ്ട് ഓവര്‍ എറിയുമ്പോഴേക്കും വീണ്ടും മഴയെത്തി. പക്ഷേ അതിനിടയില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. അരങ്ങേറ്റ താരം ഒളിവര്‍ പോപ്പ് പൂജാരയെ റണ്‍ഔട്ടാക്കുകയായിരുന്നു. പിന്നാലെ കൊഹ്ലി കൂടെ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം അവസാനിക്കുകയായിരുന്നു. വാലറ്റത്ത് അശ്വിന് പിടിച്ച് നിന്നതാണ് ഇന്ത്യയെ നൂറ് കടത്താന്‍ സഹായിച്ചത്.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നത്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പൂജാര ടീമിലെത്തി. ആര്. അശ്വിനൊപ്പം കുല്‍ദീപ് യാദവും ടീമില്‍ ഇടംപിടിച്ചു. പകരം ഉമേഷ് യാദവ് പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ ഒളിവര്‍ പോപ്പ് അരങ്ങേറ്റം കുറിച്ചു.
Discussion about this post