ഡല്‍ഹി: ആറാം ക്ലാസ് മുതല്‍ യോഗ പഠനത്തിന്റെ ഭാഗമാക്കണമെന്ന് എന്‍.സി.ഇ.ആര്.ടി. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എന്‍.സി.ഇ.ആര്.ടി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്കി. കായിക വിഭ്യാഭ്യാസത്തേയും യോഗയേയും പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് തീരുമാനം എടുത്തതെന്ന് എന്‍.സി.ഇ.ആര്.ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എന്‍.സി.ഇ.ആര്.ടി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൈമാറി.
യോഗയുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ സ്കുളുകള്ും എന്‍.സി.ഇ.ആര്.ടി നിര്‍ദേശം നല്‍കിയെന്നാണ് വിവരം. എല്ലാ സ്കുളുകളും ആരോഗ്യ വിദ്യാഭ്യാസം നിര്‍ബന്ധമായും കരിക്കുലത്തിന്റെ ഉള്‍പ്പെടുത്തണമെന്നാണ് എന്‍.സി.ഇ.ആര്.ടി നിര്‍ദേശം. ഇതിന്റെ ഭാഗമായാണ് യോഗയും സ്കുളുകളിലേക്ക് എത്തുന്നത്. യോഗയെ സംബന്ധിച്ച് തിയറിയും പ്രാക്ടിക്കലും വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് എന്‍.സി.ഇ.ആര്.ടി പദ്ധതി. ഒരു പിരിയഡെങ്കിലും യോഗക്കായി മാറ്റിവെക്കണമെന്നും എന്‍.സി.ഇ.ആര്.ടിയുടെ നിര്‍ദേശമുണ്ട്.
Discussion about this post