കൊച്ചി: കനത്ത മഴയുടെ അകമ്പടിയില്‍ മലയാളി ഇന്ന് അത്തത്തെ വരവേല്‍ക്കുന്നു. സംസ്ഥാനത്തുടനീളം കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്നതിനാല്‍ അത്തത്തിന് ആഘോഷ പൊലിമ കുറവാണ്. കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും ഓണാഘഷം വേണ്ടന്നു വച്ചു. ഓണാഘോഷത്തിനായി മാറ്റിവച്ചിരിക്കുന്ന ഫണ്ട് പല സ്ഥാപനങ്ഹളും, സംഘടനകളും വ്യക്തികളും ദുരിതാശ്വാസ ിധിയിലേക്ക് സംഭാവന ചെയ്യാനായി നീക്കി വച്ചു.
അതേസമയം മലയാളിയുടെ മഹോത്സവമായ തിരവോണത്തെ വരവേല്‍ക്കാന്‍ വീടുകള്‍ ഒരുങ്ങി. വീട്ടു മുറ്റത്ത് മാവേലി മഹാരാജനെ വരവേല്‍ക്കാന്‍ ഇന്ന് മുതല്‍ പൂക്കളങ്ങള്‍ വിരിയും
ചാണകം മെഴുകിയ തറയില്‍ തൊടിയിലെ തുമ്പയും മുക്കുറ്റിയും ചെത്തിയും തീര്‍ത്ത പൂക്കളങ്ങള്‍ ഇന്ന് അപൂര്‍വമാണ്. പകരം വിപണിയിലെ പൂക്കളിട്ടാണ് മലയാളി പൂക്കളം തീര്‍ക്കുന്നത്.. പനയോലകൊണ്ട് മെടഞ്ഞ പൂവട്ടികളുമായി അതിരാവിലെ പൂ പറിക്കാന്‍ പോയിരുന്ന കുട്ടിക്കൂട്ടങ്ങള്‍ ഇന്ന് ഗൃഹാതുര സ്മരണ മാത്രം. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, കൃഷ്ണാന്തളിയും ഇന്ന് തൊടികളില്‍ നിന്ന് ഏതാണ്ട് പിന്‍വാങ്ങി. പകരം ഗുണ്ടല്‍പേട്ടില്‍നിന്നും കോയമ്പത്തൂരില്‍ നിന്നുമത്തെുന്ന ജമന്തിയും ചെണ്ടുമല്ലിയും അരളിയുമാണിന്ന് മലയാളിക്കാശ്രയം. അന്യസംസ്ഥാന പൂക്കളെ ആശ്രയിച്ചാണ് ഗ്രാമങ്ങളില്‍ പോലും പൂക്കളം നിറയുന്നത്.
സംസ്ഥാനത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ചുള്ള പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്താഘോഷവും ഇന്നാണ്. മഴക്കെടുതി പരിഗണിച്ച് ആഘോഷങ്ങള്‍ കുറച്ചാണ് അത്താഘോഷം നടക്കുക, സ്കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും ഇന്നുമുതല്‍ പൂക്കള മത്സരങ്ങള്‍ക്ക് തുടക്കമാകും.
Discussion about this post