2022ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞതിന് തൊട്ട് പിന്നാലെ അതിന് വേണ്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് ഐ.എസ്.ആര്.ഓ ചെയര്മാന് കെ.ശിവന് വ്യക്തമാക്കി.
‘മോദിയാണ് ഞങ്ങള്‍ക്ക് 2022 എന്ന സമയ പരിധി നല്‍കിയത്. അതിനുള്ളില്‍ പദ്ധതി നടപ്പിലാക്കുക എന്നത് ഞങ്ങളുടെ കടമയാണ്,’ ശിവന് പറഞ്ഞു. ‘ഗന്‍യാന്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും പല സാങ്കേതിക വിദ്യകളും ഇതിനായി നിര്‍മ്മിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
2022നകം ഇന്ത്യയിലെ ഒരു പുരുഷനോ സ്ത്രീയോ ബഹിരാകാശത്തേക്ക് പോകുമെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് മുമ്പ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളായിരുന്നു ‘മംഗള്‍യാനും’, ‘ചന്ദ്രയാനും’.
Discussion about this post