പാലാ : ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലായില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ പാലാ നിയോജക മണ്ഡലത്തിലും മരങ്ങാട്ടുപള്ളി, ഉഴവൂര്‍, കടപ്ലാമറ്റം, വെളിയന്നൂര്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹര്‍ത്താലിനു മുന്നോടിയായി എല്‍ഡിഎഫ് ഇന്നലെ വൈകിട്ട് ടൗണില്‍ പ്രകടനം നടത്തി.
അതേസമയം കെ.എം മാണിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് പാലായില്‍ ഇന്നലെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയയായിരുന്നു ഹര്‍ത്താല്‍. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞില്ല. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും മറ്റ് സക്കഥാപനങ്ങളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചിരുന്നില്ല.
Discussion about this post