ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ഇവിടെ നിന്നും ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചു. 2401.50 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 1000 ക്യൂമെക്സാക്കി കുറച്ചിട്ടുണ്ട്. ഇടുക്കിയില്‍ മഴയും കുറഞ്ഞിട്ടുണ്ട്.
ഇടുക്കി അണക്കെട്ട് കൂടാതെ ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. മഴ കുറഞ്ഞാല്‍ ഇനിയും അളവ് കുറയ്ക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.15 അടിയായി കുറഞ്ഞിട്ടുണ്ട്. കൂടാതെ വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്ററാണ് തുറന്നിട്ടുള്ളത്. ഇവിടെയും മഴ കുറഞ്ഞിട്ടുണ്ട്.
Discussion about this post