അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയെ തങ്ങളുടെ നായ ഒരിക്കല്‍ കടിച്ചിരുന്നുവെന്ന് പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായി ശര്‍മിഷ്ഠാ മുഖര്‍ജി. ട്വിറ്ററിലൂടെയായിരുന്നു അവര്‍ ഈ ഓര്‍മ്മ പങ്കുവെച്ചത്.
രാവിലെ വാജ്പേയ് നടക്കാനിറങ്ങിയ സമയത്തായിരുന്നു പ്രണബ് മുഖര്‍ജിയുടെ നായയായ ‘ഡാകു’ അദ്ദേഹത്തെ കടിച്ചത്. സംഭവം അറിഞ്ഞയുടനെ തന്റെ അമ്മ അദ്ദേഹത്തെ കാണാന്‍ ചെന്നുവെന്നും ശര്‍മിഷ്ഠ വ്യക്തമാക്കി. അദ്ദേഹം സംഭവത്തെപ്പറ്റി പറഞ്ഞ് ചിരിച്ചുവെന്നും അമ്മയ്ക്ക് വീട്ടില്‍ വളര്‍ത്തി ചില പച്ചക്കറികളും നല്‍കിയെന്നും ട്വീറ്റില്‍ പറയുന്നു.
Remembering a childhood incident when our dog Daku bit Vajpeyee ji during his morning walk.Hearing dis,my mom rushed 2 c him.He had a good laugh &sent her back wid homegrown vegies. Exchange of culinary delights continued betwn d neighbors, leaving behind a flood of fond memories
— Sharmistha Mukherjee (@Sharmistha_GK) August 16, 2018
തങ്ങള്‍ അയല്പക്കക്കാരായിരുന്നെന്നും സംഭവത്തെത്തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം ഭക്ഷണ വസ്തുക്കള്‍ കൈമാറിയെന്നും അവര്‍ പറഞ്ഞു.
വാജ്പേയുടെ മരണം ഒരു യുഗത്തിന്റെ അവസാനമാണെന്ന് ശര്‍മിഷ്ഠയും വിലയിരുത്തുന്നു. പ്രണബ് മുഖര്‍ജിയും വാജ്പേയ്ക്ക് ശ്രദ്ധാഞ്ജലിയര്പ്പിച്ചിരുന്നു. ഓഗ്സ്റ്റ് 16നായിരുന്നു അദ്ദേഹം മരിച്ചത്.
Deeply saddened at the passing away of Shri Atal Bihari Vajpayee. A reasoned critique in opposition and a seeker of consensus as PM, Atal Ji was a democrat to the core. In his passing away, India has lost a great son and an era has come to an end. My deepest condolences.
— Pranab Mukherjee Legacy Foundation- PMLF (@CitiznMukherjee) August 16, 2018
Discussion about this post