പെണ്‍കുട്ടികളുടെ അണ്ടര്‍-15 സാഫ് കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്. നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 1-0 എന്നായിരുന്നു സ്കോര്‍ നില.
67ാം മിനിറ്റില്‍ ഇന്ത്യയുടെ സുനിത മുണ്ടയാണ് വിജയ ഗോള്‍ നേടിയത്. തുടക്കത്തില്‍ അവിക സിംഗിന്റെ ഫ്രീ കിക്ക് ബാറിലിടിച്ച് മടങ്ങുകയായിരുന്നു. ശേഷം സുനിത മുണ്ട മുന്നേറിയെങ്കിലും ഗോളി ഷോട്ട് തടുക്കുകയായിരുന്നു. ക്രിറ്റിന ദേവിയും ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. 67ാം മിനിറ്റില്‍ ലൈന്ഡ കോമിന്റെ ക്രോസില്‍നിന്നായിരുന്നു സുനിതയുടെ ഗോള്‍.
സെമി ഫൈനലില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സെമിയിലെ ഇന്ത്യയുടെ വിജയം. കഴിഞ്ഞ അണ്ടര്‍-15 പെണ്‍കുട്ടികളുടെ ചാമ്പന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു.
Discussion about this post