തങ്ങളുടെ ജീവന് രക്ഷിച്ച നേവി ഉദ്യേഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതിയിരിക്കുകയാണ് ആലുവ ചെങ്ങമനാട്ടിലെ ഒരു കുടുംബം. ഓഗസ്റ്റ് 17നായിരുന്നു മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെട്ടിടത്തില്‍ നിന്നും സാജിത എന്ന പൂര്‍ണ്ണ ഗര്‍ഭിണിയെ രക്ഷിച്ചത്. തുടര്‍ന്ന് ഇവര്‍ കൊച്ചി സൈനിക ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ഇതിന് നന്ദിയായി ഇവര്‍ തങ്ങളുടെ വീടിന്റെ ടെറസില്‍ ‘THANKS’ എന്നെഴുതി. അമ്മയെയും കുഞ്ഞിനെയും വിജയ് വര്‍മ്മയും സംഘവും ആശുപത്രിയില്‍ ചെന്ന് സന്ദര്‍ശിച്ചിരുന്നു.
ഇത് കൂടാതെ ആലുവയില്‍ ഒരു ഒരു കുട്ടിയെയും വിജയ് വര്‍മ്മയും സംഘവും രക്ഷപ്പെടുത്തിയിരുന്നു.
Discussion about this post