ആലുവയിലെ വെള്ളപ്പൊക്കസമയത്ത് അഡ്വക്കറ്റ് ജയശങ്കറിന്റെ ഡിവൈഎഫ്ഐകാര്‍ രക്ഷിച്ചുവെന്ന പ്രചരണം നുണ. ഒരു ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിവഐഎഫ്ഐക്കാരുടെ കാക്കത്തൊള്ളായിരം തള്ളുകളില്‍ ഒന്ന് മാത്രമാണ് ഇതെന്നാണ് ജയശങ്കറിന്റെ വിശദീകരണം. വെള്ളപ്പൊക്ക സമയത്ത് താന്‍ ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് പോന്നിരുന്നു. അതിനാല്‍ തന്നെ രക്ഷിക്കാന്‍ ഒരു പാര്‍ട്ടിക്കാര്‍ക്കും അവസരം കിട്ടിയില്ല. വെള്ളപ്പൊക്കമുണ്ടായാല്‍ ഇനിയും ഡിവൈഎഫ്ഐക്കാര്‍ തന്നെ രക്ഷിക്കുമെന്ന് തന്നെയാണ് വിശ്വാസം.
ആലുവയിലെ ഡിവൈഎഫ്ഐക്കാരുമായി നല്ല അടുപ്പത്തിലാണ്. കണ്ണൂരിലെ ചില സഖാക്കളാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പ്രതികരിച്ചു.
മന്ത്രി കെ രാജുവിനെ പോലെ പ്രളയത്തിന് മുമ്പേ താന്‍ അവിടെ നിന്നും പോന്നു എന്നായിരുന്നു ജയശങ്കറിന്റെ പരിഹാസം
വീഡിയൊ
Discussion about this post