വാട്സാപ്പിലൂടെ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ ജനക്കൂട്ടത്തിന്റെയിടയില്‍ രോഷം പരത്തുന്ന സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ വാട്സാപ്പിനോട് കേന്ദ്രം പറഞ്ഞു. വാട്സാപ്പ് തലവന്‍ ക്രിസ് ഡാനിയല്‍സ് കേന്ദ്ര ഐ.ടി മന്ത്രിയായ രവി ശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലായിരുന്നു രവിശങ്കര്‍ പ്രസാദ് ഇന്ത്യയുടെ ആവശ്യങ്ങളുന്നയിച്ചത്.
ഇന്ത്യയില്‍ പരാതികള്‍ നല്കാന് വേണ്ടി വാട്സാപ്പ് ഒരു ഓഫീസറെ നിയമിക്കണമെന്ന് മന്ത്രി പറഞ്ഞു. അതേസമയം വാട്സാപ്പ് മൂലം ഇന്ത്യയിലുണ്ടായ പുരോഗമനങ്ങള്‍ക്ക് അദ്ദേഹം ക്രിസ് ഡാനിയല്‍സിനെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാട്സാപ്പ് ഉപയോഗിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വാട്സാപ്പ് മൂലം ജനക്കൂട്ടം രോഷാകുലരായി കൊലപാതകം വരെ നടത്തുന്ന സംഭവങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങള്‍ വാട്സാപ്പ് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം കിംവദന്തികള്‍ പരത്താന്‍ കൂട്ട് നിന്നു എന്ന പേരില്‍ വാട്സാപ്പിനെതിരെ നിയമപരമായി നീങ്ങുന്നതിനെപ്പറ്റിയും ഇന്ത്യ ആലോചിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തെറ്റായ സന്ദേശങ്ങളുടെ പ്രചരണത്തെപ്പറ്റി അന്വേഷിക്കുമെന്ന് ക്രിസ് ഡാനിയല്‍സ് വ്യക്തമാക്കി. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി വന്നതാണ് ക്രിസ് ഡാനിയല്‍സ്.
Discussion about this post