ധാക്ക : ബംഗ്ലാദേശിലെ രാഷ്ട്രീയ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. കലാപത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങളും കത്തിച്ചു. കഴിഞ്ഞ ദിവസം 7,000 പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ചയായി പ്രതിപക്ഷം നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളെ തുടര്‍ന്നുണ്ടായ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് കലാപമുണ്ടായത്.
അതേസമയം, പ്രതിപക്ഷ നേതാവ് ഖാലിദ സിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രാജ്യത്ത് അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ഭരണകൂടത്തിന്റെ വാദം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഖാലിദ സിയയെ പോലിസ് തടങ്കലില്‍ വെച്ചത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് രാഷ്ട്രീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
Discussion about this post