നോട്ടിങ്ഹാം: ഒരു വിക്കറ്റ് കൂടി വീണാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആദ്യജയം കുറിക്കാം. നാലാം ദിനം 100 ഓവര്‍ പിന്നിട്ടപ്പോള്‍ ഒമ്പതിന് 306 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. വാലറ്റക്കാരായ ആദില്‍ റാഷിദും(22) ജെയിംസ് ആന്‍ഡേഴ്സ(6)നുമാണ് ഇപ്പോള്‍ ക്രീസില്‍.
വിരാട് കോഹ്ലിയും കൂട്ടരും ഒരുക്കിയ കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഒരു ഘട്ടത്തില്‍ 62 റണ്‍സിന് നാല് വിക്കറ്റ് എന്നനിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ കരകയറ്റിയത് സെഞ്ച്വറി നേടിയ ജോസ് ബട്ലറിന്റെയും(106) 62 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്റെയും ഇന്നിങ്സുകളാണ്. സ്കോര്‍ ഇന്ത്യ: 329/10, 353/7 ഡിക്ല. , ഇംഗ്ലണ്ട് 161/10, 306/9(100 ഓവര്‍ വരെ)
വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും(103) ചേതേശ്വര്‍ പുജാരയുടെയും(72) ഹാര്‍ദിക് പാണ്ഡ്യയുടെയും (52) അര്‍ധ സഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 520 റണ്‍സിന്റെ കൂറ്റന്‍ ലീഡ് രണ്ടാം ഇന്നിങ്സില്‍ നേടിയിരുന്നു.
Discussion about this post