തായ്‌ലന്‍ഡും പാക്കിസ്ഥാനും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു കള്ളക്കടത്തു സംഘം ഗുജറാത്തിലെ തീരങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും ഇടപാട് നടത്തിയതായി വിവരം. റാന്‍ ഓഫ് കഛ് തീരത്തു നിന്നും കഴിഞ്ഞ മാസം 600 കോടി രൂപ വിലമതിക്കുന്ന 230 കിലോഗ്രാമിന്റെ മയക്കുമരുന്നുമായി ബോട്ടിലെത്തിയ പാക് പൗരന്മാരെ കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ചേര്‍ന്ന് പിടികൂടിയിരുന്നു. ഡിസംബര്‍ 31നും ഇത്തരത്തില്‍ മയക്കുമരുന്നുമായി എത്തിയ പാക്കിസ്ഥാന്‍ ബോട്ടില്‍ അഗ്നിബാധ ഉണ്ടായതിനെ തുടര്‍ന്ന് കള്ളക്കടത്തു സംഘവും കോസ്റ്റ് ഗാര്‍ഡുമയി പോരാട്ടം നടത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മയക്കുമരുന്നു സംഘം ഇവിടെ സജീവമാണെന്ന നിഗമനത്തിലാണ് നാവിക സേന.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാലങ്ങളായി സമുദ്ര അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രദേശത്ത് പിടിമുറുക്കിയിരിക്കുന്ന മയക്കുമരുന്നു മാഫിയയുടെ കേന്ദ്രം തായ്‌ലന്‍ഡ് ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഘത്തിലെ എട്ടംഗഹ്ങള്‍ പിടിയിലാവുകയും സാറ്റലൈറ്റ് ഫോണുകളും ജിപിഎസ് സംവ്ധാനങ്ങളുമടക്കം കണ്ടെടുക്കുയും ചെയ്ത ശേഷവും ഈ പ്രദേശത്ത് ഇടപാടുകളുമായി മയക്കുമരുന്നു സംഘം മുന്നോട്ടു പോകുന്നത് ഗൗരവമായാണ് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കാണുന്നത്.
Discussion about this post