പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പം നിന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. പ്രണയക്കെടുതി വിലയിരുത്താന്‍ തുടക്കത്തില്‍ തന്നെ കേന്ദ്രമന്ത്രി കിരണ്‍ റിജിജി കേരളത്തിലെത്തി. അദ്ദേഹം 80 കോടി താല്‍ക്കാലിക ആശ്വാസം വാഗ്ദാനം ചെയ്തു. പിന്നീട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി പ്രളയക്കെടുതി വിലയിരുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇവിടെയെത്തി. മുഖ്യമന്ത്രി നിരന്തരം പ്രധാനമന്ത്രിയുമായി സംവദിച്ചു. ഇപ്പോള്‍ ലഭ്യമായ സഹായം പര്യാപ്തമല്ലെന്നും കൂടുതല്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജി സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
യുഎഇ അനുവദിച്ച ധനസഹായം കേരളത്തിന് കിട്ടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post