പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റ് മാച്ചിന്റെ ഫീസ് തുക കേരളത്തിന് നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കി. രണ്ടു കോടി രൂപയോ അതില്‍ കൂടുതലോ ആണ് ഫീസായി ലഭിക്കുക. കേരളത്തിലുള്ളവരോട് സുരക്ഷിതരായിരിക്കാനും പ്രളയത്തില്‍ സഹായിച്ച സൈന്യത്തിനും എന്‍.ഡി.ആര്.എഫിനും കോഹ്ലി ട്വിറ്ററിലൂടെ പറഞ്ഞു.
#TeamIndia Skipper @imVkohli on behalf of the entire team dedicates the Trent Bridge victory to Kerala flood victims. pic.twitter.com/SphO1U5DP8
— BCCI (@BCCI) August 22, 2018
ഒരു ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് ലഭിക്കുക. അതേസമയം റിസര്‍വ് താരങ്ങള്‍ക്ക് അതിന്റെ പകുതിയും ലഭിക്കും. മാച്ച് ഫീസ് സംഭാവനയായി നല്‍കുന്നത് ഒരു ക്രിക്കറ്റ് ടീമെന്ന നിലയില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു ചെറിയ കാര്യമാണെന്നും കോഹ്ലി വ്യക്തമാക്കി.
Everyone in Kerala, please be safe and stay indoors as much as you can. Hope the situation recovers soon. Also, thanking the Indian army and NDRF for their incredible support in this critical condition. Stay strong and stay safe.
— Virat Kohli (@imVkohli) August 17, 2018
203 റണ്‍സിനായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെ മൂന്നാം ടെസ്റ്റില്‍ പരാജയപ്പെടുത്തിയത്. ഇതോടെ സീരീസിന്റെ നില 2-1 എന്നായി. അഞ്ച് മത്സരങ്ങളാണ് സീരീസിലുള്ളത്.
Discussion about this post