സംസ്ഥാനത്തെ ഡാമുകള്‍ തുറന്നതില്‍ പാളിച്ച സംഭവിച്ചില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി. പ്രളയത്തിന് കാരണം കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് എന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബിക്ക് പാളിച്ച പറ്റിയിട്ടില്ലെന്നും മഴ ഇത്രക്ക് കനക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡാം തുറക്കുന്നതില്‍ എല്ലാ രീതിയിലുള്ള മന്നൊരുക്കങ്ങളും എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ തന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഡാം തുറന്നാല്‍ സംഭവിക്കുന്ന നാശനഷ്ടങ്ങളെപ്പറ്റി വൈദ്യുതി വകുപ്പിന് ധാരണയുണ്ടായിരുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കാതെയാണ് ഡാം തുറന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് ഡാം അവസാന നിമിഷം വരെ തുറക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
Discussion about this post