പണ്ടൊക്കെ അറിവ് ലഭിക്കാന്‍ പത്രങ്ങള്‍ വായിക്കണമെന്ന് മുതിര്‍ന്നവര്‍ പറയുമായിരുന്നു . ഇപ്പോള്‍ കള്ളത്തരങ്ങളും വിവരക്കേടുകളും മാത്രം പ്രചരിപ്പിക്കുന്ന ഒരിടമായി മാറി ഭൂരിഭാഗം മാധ്യമങ്ങളും. എല്ലാവര്ക്കും അവരവരുടേതായ രാഷ്ട്രീയ വിധേയത്വം കാട്ടണം. അതുവഴികിട്ടുന്ന നേട്ടങ്ങളാണ് മിക്ക മാധ്യമപ്രവര്‍ത്തകരുടെയും ലക്ഷ്യം. അതിനുവേണ്ടി എന്തും ചെയ്യും, കുനിയാന്‍ പറഞ്ഞാല്‍ നിലത്തുകിടന്നിഴയും.
ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം വിദേശ സഹായം സ്വീകരിക്കാന്‍ തടസ്സമില്ല , കേന്ദ്രം കള്ളം പറഞ്ഞതാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ ദുരന്ത നിവാരണ പ്ലാനും വിദേശകാര്യവും തമ്മില്‍ എന്ത് ബന്ധമാണുള്ളത്?
ആദ്യമായി പറയട്ടെ National Disaster Management Plan (NDMP), 2016 എന്നത് നിയമപരമായ ഒന്നല്ല അത് കുറെ ലക്ഷ്യങ്ങള്‍ അല്ലെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്.
ദുരന്ത നിവാരണവുമായി ബന്ധപെട്ടു ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ജപ്പാനിലെ സെന്‍ഡായിയില്‍ ലോകരാജ്യങ്ങളുടെ ഒരു സമ്മേളനം നടന്നു. അന്നെടുത്ത തീരുമാനങ്ങളെ ആണ് Sendai Framework for Disaster Risk Reduction (20152030) എന്ന് പറയുന്നത്. 2030 തോടെ ലോകമെങ്ങുമുള്ള ദുരന്ത നിവാരങ്ങള് കാര്യക്ഷമമാക്കാനും മറ്റും ഉദ്ദേശിച്ചുള്ള ഒരു പ്ലാന്‍ ആണിത്. ഇന്ത്യ അതില്‍ ഒരു അംഗമാണ്.
ദുരന്ത നിവാരണത്തില്‍ ഇന്ത്യക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നിലവില്‍ ഉണ്ട്. നിലവില്‍ ഇന്ത്യയില്‍ ഉള്ള ദുരന്ത നിവാരണ നിയമങ്ങളും ചട്ടങ്ങളും ഇവയാണ്;
National Disaster Management Act, 2005 – Provided the legal basis for disaster management.
National Disaster Management Authortiy (NDMA) – Coordinates activities of disaster management.
National Policy on Disaster Management (NPDM), 2009 – Institutional mechanisms.
അവസാനമായി വന്ന National Disaster Management Plan (NDMP), 2016 Sendai Framework മായി ബന്ധപ്പെട്ടുള്ളതാണ്. ഇന്ത്യ അതിന്റെ ഭാഗമായതുകൊണ്ട് ഉണ്ടാക്കിയ ഒരു Plan മാത്രമാണിത്. ഇത് nonlegally binding ആണ്. അതായത് ഇതുമായി ബന്ധപെട്ടു ഇന്ത്യക്ക് ഒരു ബാധ്യതയുമില്ല. അതുകൊണ്ടാണ് നിയമം പോലും പാസ്സാക്കാത്തതു. 2030 നെ ലക്ഷ്യമാക്കി ഉണ്ടാക്കിയ ഒരു പ്ലാന്‍ എടുത്തുവെച്ചാണ് ഇപ്പോള്‍ അന്തംകമ്മികളും കേരളത്തിലെ നിഷ്പക്ഷ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളും ഉറഞ്ഞുതുള്ളുന്നത്.
ഇന്ത്യ കാക്കത്തൊള്ളായിരം പോളിസികള്‍ ഓരോ അന്താരാഷ്ട്ര മീറ്റിങ്ങുകളിലും രൂപീകരിക്കാറുണ്ട്. അത് നിയമപരമാകണമെങ്കില്‍ ഇന്ത്യയുടെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു പാസാക്കണം. ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇതുപോലെ കുറെ പ്ലാനുകള്‍ രൂപീകരിച്ചതാണ്. അവസാനം അമേരിക്ക പുറത്തുപോയപ്പോള്‍ അത് സ്വാഭാവികമായി ഇല്ലാതാകുന്ന സ്ഥിതിവിശേഷമായി. അന്താരാഷ്ട്ര കരാറുകളില്‍ നിയമപരമായി എല്ലാ അംഗരാജ്യങ്ങളും പാലിക്കേണ്ടതും അല്ലാത്തവയുമുണ്ട്. സെന്‍ഡായി ഫ്രെയിംവര്‍ക് വേണമെങ്കില്‍ പാലിക്കാം അത്രേ ഉള്ളൂ.
ഇതില്‍ ഏറ്റവും വലിയ തമാശ എന്നത് ഒരു അന്താരാഷ്ട്ര കൂട്ടായ്മക്ക് വേണ്ടി ഉണ്ടാക്കിയ, നിയമപരമായി ഒരു ബാധ്യതയുമില്ലാത്ത ഒരു പദ്ധതിയെയും ഇന്ത്യയുടെ വിദേശകാര്യ നയത്തെയും കൂട്ടികുഴക്കുന്നതാണ്.
ഇനി ഈ National Disaster Management Plan (NDMP), 2016 ല്‍ പറയുന്നതെന്താണ്? ഇന്ത്യക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം വിദേശ സഹായം സ്വീകരിക്കാം എന്നാണ്. 2004 ല്‍ രണ്ടുലക്ഷം ആളുകള്‍ കൊല്ലപ്പെട്ട സുനാമി ഉണ്ടായിട്ടുപോലും ഇന്ത്യ ഇളകിയില്ല. ഇന്ത്യയുടെ ഇക്കോണമി $2 േൃശllion ആണ് എന്നോര്‍ക്കണം. ഇന്ത്യക്ക് പണമുണ്ട്, സാങ്കേതിക വിദ്യയുണ്ട്, മാനവശേഷിയുണ്ട്, എന്തും നേരിട്ടുള്ള പരിചയവുമുണ്ട്.
UAE മുന്നോട്ടുവെച്ച ധനസഹായത്തിനു നന്ദി പറഞ്ഞുകൊണ്ട് തന്നെ ആ 700 കോടി വാഗ്ദാനം ഇന്ത്യ നിരസ്സിക്കും. ഇനി വാങ്ങിച്ചാല്‍ തന്നെ അതൊരിക്കലും സാമ്പത്തികം കണ്ടുകൊണ്ടായിരിക്കില്ല മറിച്ച് അറബ് നാടുകളുമായുള്ള ഊഷ്മള ബന്ധം കാരണമായിരിക്കും. (UAE 700 കോടി രൂപ ഇന്ത്യക്ക് തരാമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതായി ആര്‍ക്കെങ്കിലും അറിയാമോ?)
ജിഡിപി നോക്കിയാലും GNP നോക്കിയാലും ഇന്ത്യയേക്കാള്‍ ബഹുദൂരം പിന്നിലാണ് UAE. ഇന്ത്യ എന്ന രാജ്യത്തെ 700 കോടി രൂപ വെച്ചളക്കാമെന്ന അന്തംകമ്മി സുഡാപ്പികളുടെ മോഹം അങ്ങ് ഉത്തര കൊറിയയില്‍ വെച്ചാല്‍ മതി.
ഒരു ദുരന്തം വന്നാല്‍ ഉടന്‍ അയ്യോ സഹായിക്കണേ എന്ന് പറഞ്ഞു ബഹളം വെക്കാന്‍ ഇത് പഴയ ഇന്ത്യയല്ല. ഇന്ത്യക്ക് സ്വതന്ത്രമായി നില്‍ക്കാനുള്ള സാമ്പത്തീക ശേഷിയും , ആള്‍ബലവും , സാങ്കേതിക വിദ്യയുമൊക്കെയുണ്ട്. ആരുടേയും മുന്നില്‍ പോയി കൈനീട്ടേണ്ട കാര്യം ഇപ്പോള്‍ ഇന്ത്യക്കില്ല, ഇനിയുണ്ടാകുകയുമില്ല.
ഇമ്മാതിരി താരതമ്യം നടത്തി വിജൃംഭിതരായി ഇരിക്കുന്ന അന്തംകമ്മി സുഡാപ്പികളോട് ഒന്ന് ചോദിക്കട്ടെ ?
ചോദ്യം നിങ്ങളുടെ ലെവല്‍ ആണ്. ഇന്ത്യന്‍ ഭരണഘടനയില്‍ Directive പ്രിന്‍സിപ്പല്‍സ് എന്നൊന്നുണ്ട്. അത് ഭരിക്കുന്നവര്‍ക്കും നിയമനിര്മാണസഭകള്ക്കുമുള്ള ഒരു മാര്‍ഗനിര്‍ദേശമാണ്. അതും നിയമപരമായി നടപ്പാക്കാന്‍ ബാധ്യതയില്ല. ഈ Directive പ്രിസിപ്പലില്‍ പറയുന്നതാണ് ഏകീകൃത സിവില്‍ നിയമം പാസ്സാക്കണമെന്നുള്ളത്. എന്താ അതങ്ങു നടപ്പാക്കട്ടെ? അതും ഒരു പ്ലാനാണ് പൂവേ, ഇന്ത്യയുടെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ഒരു ഒന്നൊന്നര പ്ലാന്‍.
അപ്പോള്‍ എല്ലാവരും സ്ഥലം വിടുകയല്ലേ…
Discussion about this post