തിരുവനന്തപുരം:യുഎഇ സഹായം കിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് കണ്ണന്താനം പറഞ്ഞു. കേരളത്തിന് പണം ധാരാളം ആവശ്യമാണ്. 700 കോടി രൂപ കേരളത്തിന് കിട്ടണം. ഇപ്പോള്‍ കിട്ടിയ 620 കോടി ധനസഹായത്തിന്റെ ആദ്യ ഗഡു മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു.
കേരളത്തിന്റെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post