പീഡനാരോപണ പരാതികളില്‍ വൈദികര്‍ക്കെതിരെ സഭയിലെ ഉന്നതര്‍ നടപടിയെടുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തവെയായിരുന്നു അദ്ദേഹം ഇൗ പ്രസ്താവന നടത്തിയത്. സഭയുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച സഭയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലും കുറ്റക്കാര്‍ക്കെതിരെ സഭയിലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് മൂലം ജനങ്ങള്‍ക്ക് രോഷമുണ്ടായെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വീഴ്ച തനിക്ക് വിഷമവും നാണക്കേടുമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
സഭയ്ക്കെതിരെ അയര്‍ലന്‍ഡില്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ക്രൂരതകള്ക്കിരയായവരെ അദ്ദേഹം നേരില്‍ കാണുകയും ചെയ്തിരുന്നു.
Discussion about this post