aജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ സൈന നേഹ്വാള് ബാഡ്മിന്റണില്‍ വെങ്കിലം നേടിയിരിക്കുകയാണ്. സെമിഫൈനല്‍ മത്സരത്തില്‍ തായ്പെയുടെ തായ് സൂയിങ്ങിനോട് തോല്‍ക്കുകയായിരുന്നു സൈന. 17-21, 14-21 എന്നായിരുന്നു സ്കോര്‍ നില.
36 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വ്യക്തിഗത ബാഡ്മിന്റണ്‍ ഇനത്തില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ ലഭിക്കുന്നത്.
Discussion about this post