പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ധ്യാനത്തിനെത്തി നാല്‍പ്പത് വയസ്സുകാരനുമായി കന്യാസ്ത്രീ സ്ഥലം വിട്ടു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയുടെ കൂടെ പോയത്. ശനിയാഴ്ച രാവിലെയായിരുന്നു ഇരുവരും പോയത്.
കാണാതായതിനെത്തുടര്‍ന്ന് കീഴ്വായ്പൂര് പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് ഇവരെ പിടികൂടി കോടതിയില്‍ ഹാജരാക്കി. ശേഷം ഇയാള്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു. നാലുമാസം മുമ്പ് ധ്യാനത്തിനെത്തിയ ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Discussion about this post