കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ക്യാമ്പസിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ എല്‍.എല്‍.ബി തോറ്റ എസ്.എഫ്.ഐ നേതാക്കള്‍ എല്‍.എല്‍.എം കോഴ്സില്‍ പ്രവേശനം നേടി. ഇവര്‍ പഞ്ചവല്‍സര നിയമബിരുദ പരീക്ഷയിലായിരുന്നു തോറ്റത്. ഇവര്‍ ഓഗസ്റ്റ് 31ന് നടക്കുന്ന യൂണിയന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്.
സര്‍വകലാശാല പഠനവകുപ്പുകളിലെ പി.ജി പ്രവേശനത്തിന് ഈ വര്‍ഷം നടപ്പിലാക്കിയ പരിഷ്ക്കാരത്തിന്റെ മറവിലാണ് ഡിഗ്രി തോറ്റ നേതാക്കള്‍ക്ക് പിജി കോഴ്സില്‍ പ്രവേശനം ലഭിച്ചത്. ഈ പരിഷ്ക്കാരമനുസരിച്ച് ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് സര്‍വകലാശാല പഠനവകുപ്പുകളില്‍ പി.ജിക്ക് പ്രവേശനം നല്‍കാം. തുടര്‍ന്ന് കോഴ്സിന്റെ ഒന്നാം സെമസ്റ്റര്‍ തീരുന്നതിന് മുമ്പ് യോഗ്യത നേടിയ രേഖ ഹാജരാക്കിയാല്‍ മതിയെന്നുമായിരുന്നു സര്‍വകലാശാലയുടെ തീരുമാനം.
മേല്‍പ്പറഞ്ഞ എസ്.എഫ്.ഐ നേതാക്കള്‍ ഈ രീതിയിലാണ് എല്‍.എല്‍.എം പ്രവേശനം നേടിയത്. ജൂണ്‍ 25ന് ഇവരുടെ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ബി.എ.എല്‍.എല്‍.ബിയുടെ ഫലം വന്നപ്പോള്‍ ഇവര്‍ തോല്‍ക്കുകയായിരുന്നു. പരാജയപ്പെട്ടു എന്ന വിവരം ലഭിച്ചതിന് ശേഷവും സര്‍വ്വകലാശാല ഇവരെ കോഴ്സില്‍ തുടരാന്‍ അനുവദിച്ചു. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ ഇന്റേണല്‍ മാര്‍ക്ക് കൂട്ടി വിജയിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. സിന്‍ഡിക്കറ്റ് പ്രത്യേക തീരുമാനമെടുത്ത് ഇന്റേണല്‍ മാര്‍ക്കിന് ഇംപ്രൂവ്മെന്റ് അനുവദിക്കാനാണു നീക്കം.
Discussion about this post