പൂനെ: പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കേസില്‍ അറസ്റ്റിലായ അഞ്ച് നേതാക്കള്‍ മുസ്ലിം-ദളിത് സായുധ പോരാട്ടത്തിന് പദ്ധതിയിട്ടുവെന്ന് പോലിസ് റിപ്പോര്‍ട്ട്. ദളിതരെയും മുസ്ലീങ്ങളെയും ഏകോപിപ്പിച്ച് ബ്രാഹ്മണ്യ മോധാവിത്വത്തിനെതിരേയും സവര്‍ണ ഹിന്ദു ശക്തികള്‍ക്കെതിരേയും നീക്കം നടത്താനായിരുന്നു അറസ്റ്റിലായ അഞ്ച് പൊതുപ്രവര്‍ത്തകരുടെയും നീക്കമെന്ന് പോലീസ് . ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണില്‍ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ നിന്നാണ് ഇതു സംബന്ധിച്ച രഹസ്യരേഖ പോലിസിന് ലഭിച്ചത്. എ പ്രപ്പോസല്‍ ഫോര്‍ ഇനിഷ്യേറ്റിങ് ഓള് ഇന്ത്യാ ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന പേരിലുള്ള രേഖയിലാണ് സവര്‍ണ ഹിന്ദുക്കള്‍ക്കെതിരെ സായുധ പോരാട്ടത്തിന് ദളിതരെയും മുസ്ലീങ്ങളെയും സജ്ജരാക്കനുള്ള മാവോയിസ്റ്റുകളുടെ പദ്ധതിയെക്കുറിച്ച് പരാമര്‍ശമുള്ളത്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമെല്ലാം ഇതനുസരിച്ചുള്ള രഹസ്യപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല പവാറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തില്‍ മുസ്ലീങ്ങളെ ഏകോപിപ്പിക്കുന്നതില്‍ വിജയിച്ചതായും അവര്‍ക്ക് പരിശീലനം നല്‍കുന്നതായും രേഖയിലുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു. ദക്ഷിണ തമിഴ്നാട്ടിലും ഗുജറാത്തിലും ദളിതരെയും ഏകോപിപ്പിക്കാന്‍ കഴിഞ്ഞു. ഇരുവിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് ശക്തിപകരുമെന്നും രേഖ പറയുന്നതായും പോലീസ് അറിയിച്ചു. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ഈസ്റ്റേണ്‍ റീജിയണല്‍ ബ്യൂറോ യോഗത്തിലാണ ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിസംബര്‍ 21നും 24നും ഇടയിലായിരുന്നു യോഗം ചേര്‍ന്നത്. 2014ല്‍ ആര്‍എസ്എസ് പിന്തുണയുള്ള ബിജെപി അധികാരത്തിലേറിയതോടെ സവര്‍ണഫാസിസ്റ്റ് ശക്തികള്‍ പ്രബലരായി എന്ന് പ്രചരിപ്പിച്ചാണ് ഇത്തരമൊരു തീരുമാനം മാവോയിസ്റ്റുകള്‍ എടുത്തതെന്നും പോലിസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
Discussion about this post