ശ്രിനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയദ് സലാഹുദീന്റെ മകന് ഷക്കീല്‍ യൂസഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സയദ് സലാഹുദീന്റെ രണ്ടാമത്തെ മകനാണ് ഷക്കീല്‍. ശ്രീനഗറിലെ രാംബാഗില്‍ നിന്നും പോലീസിന്റെ സഹായത്തോടെയാണ് എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്തത്.
ഭീകരസംഘടനയ്ക്കുവേണ്ടി യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും മറ്റും സാമ്പത്തിക സഹായം ലഭ്യമാക്കിയതായി കണ്ടെത്തിയിരുന്നു. യുഎസില്‍ നിന്നും ഭീകരസംഘടനയ്ക്ക് വേണ്ടി പണം കൈമാറുന്ന അജാസ് അഹമ്മദ് ഭട്ടുമായി ഇയാള്‍ നിരന്തരം സന്ദേശം കൈമാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.കശ്മീരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ലാബ് ടെക്നീഷ്യനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അഹമ്മദ് ഭട്ട് ഇപ്പോള്‍ സൗദിയില്‍ ഒളിവിലാണ്.
ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്കര്‍ ഇ ത്വയ്ബ, ദുഖ്രാന്ഇമില്ലത്ത് തുടങ്ങിയ കശ്മീരിലെ ഭീകര സംഘടനകള്‍ക്കും വിദേശപണം ലഭിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് എന്‍ഐഎ ആറ് പേര്‍ക്കെതിരെ രണ്ട് ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയിട്ടുണ്ട്.
Discussion about this post