യുദ്ധവിമാനത്തിന്റെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്വന്തം തേജസ്. ആദ്യമായി ഒരു തേജസ് യുദ്ധവിമാനം പറക്കുന്നതിനിടെ നേരിട്ട് ഇന്ധനം നിറയ്ക്കാനുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.
അന്തരീക്ഷത്തില്‍ വച്ച് തേജസ് വിമാനത്തോട് ഒരു ഭാരതീയ വ്യോമസേനാ ടാങ്കര്‍ വിമാനം ഘടിപ്പിച്ചാണീ പരീക്ഷണം നടത്തിയത് .നാഷണല്‍ ഫ്ളൈറ്റ് സെന്ററിലെ വൈമാനിക പരീക്ഷകന് ഗ്രൂപ്പ് ക്യാപ്റ്റന്‍ രാജീവ് ജോഷിയാണ് ഈ വിമാനം നിയന്ത്രിച്ചിരുന്നത്. തേജസ് വിമാനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണെന്ന അവസാന സാക്ഷ്യപത്രവും Final Operational Clearance (FOC) ഇതോടെ ലഭിയ്ക്കും.
ഇന്ത്യയില്‍ത്തന്നെ രൂപകല്‍പ്പനചെയ്ത് പൂര്‍ണ്ണമായും ഇവിടെ നിര്‍മ്മിച്ച ആദ്യ ജെറ്റ് യുദ്ധവിമാനമാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്രോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിയ്ക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഈ പരീക്ഷണം നടത്തിയത്.ഇത്തവണ യഥാര്‍ത്ഥത്തില്‍ ടാങ്കര്‍ വിമാനത്തില്‍ നിന്ന് ഇന്ധനം നിറച്ചിട്ടില്ല പകരം ഇന്ധനം നിറയ്ക്കാനുള്ള ഉപകരണങ്ങള്‍ പരസ്പരം ഘടിപ്പിച്ച് കുറച്ചുദൂരം പറക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതിനെ ഡ്രൈ ലിങ്ക് അപ് എന്നാണ് പറയുന്നത്. ഒന്‍പത് പ്രാവശ്യം ഈ പരീക്ഷണം ആവര്‍ത്തിയ്ക്കുകയും അവസാന പരീക്ഷണങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇന്ധനം ടാങ്കറില്‍ നിന്ന് തേജസിന്റെ ടാങ്കിലേക്ക് ഒഴുക്കിത്തന്നെ പരീക്ഷണം നടത്തുകയും ചെയ്യും.
ഇതിനുമുന്‍പ് ഈ പരീക്ഷണത്തിന്റെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ തേജസ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ ഭാരതീയ വ്യോമസേനയില്‍ നാല്‍പ്പത്തിമൂന്ന് തേജസ് മാര്‍ക് 1 വിമാനങ്ങളാണുള്ളത്. വ്യോമസേനയുടെ നമ്പര്‍ 4 സ്ക്വാഡ്രണ്‍, ഫ്ലൈയിങ്ങ് ഡാഗേഴ്സ് ആണ് ആ വിമാനങ്ങള്‍ ഇപ്പോള്‍ പറത്തുന്നത്. തമിഴ്നാട്ടിലെ സുലൂര്‍ എയര്‍ ഫോഴ്സ് സെന്ററിലാണ് ഈ സ്ക്വാഡ്രണ്‍. അടുത്തുതന്നെ തേജസ് വിമാനത്തിന്റെ അടുത്ത ഘട്ടമായ തേജസ് മാര്‍ക് 1A വ്യോമസേനയ്ക്ക് ലഭിയ്ക്കും. 83 വിമാനങ്ങളാണ് വ്യോമസേന വാങ്ങുക.
നേവിയ്ക്കും വിമാനങ്ങള്‍ നല്കാന് തേജസ് ഒരുങ്ങുന്നുണ്ട്. 2022ഓടെ തേജസ് മാര്‍ക്2 വിമാനങ്ങള്‍ പുറത്തിറങ്ങും. 463കോടി രൂപയാണ് തേജസിന്റെ വിലയായി നിശ്ചയിച്ചിരിയ്ക്കുന്നത്. ഇസ്രേയല്‍ നിര്‍മ്മിതമായ ഡാര്‍ബി മിസൈലുകള്‍ ഘടിപ്പിയ്ക്കാനാകും വിധമാണ് തേജസ് രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്.
ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുകയാണ് തേജസ് എന്ന യുദ്ധവിമാനം.
Discussion about this post