ഒരുമാസത്തോളമായി തുറന്നു വെച്ചിരുന്ന ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു . ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചത് . 2391 അടിയാണ് നിലവിലെ ഇടുക്കി ഡാമിലെ ജലനിരപ്പ് .
കഴിഞ്ഞ മാസം ഒന്‍പതിന് കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു . പിന്നീട് ശക്തമായ മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്തതിന്റെ സാഹചര്യത്തില്‍ തുറന്നു തന്നെ വെയ്ക്കുകയായിരുന്നു .
വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളില്ല . എന്നാല്‍ തുലാവര്‍ഷം വരാനിരിക്കുന്നതിനാല്‍ കനത്ത ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത് .
Discussion about this post