കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയില്‍ തുടരുന്നു. ഹൈക്കോടതി ജംങ്ഷനിലെ സമരപന്തലിലേക്ക് ഇന്ന് കന്യാസ്ത്രീയെ പിന്തുണക്കുന്ന കൂടുതല്‍ വിശ്വാസികളും പുരോഹിതരും കന്യാസ്ത്രീമാരും എത്തും.
സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് നിരാഹാരമിരിക്കുക. പരാതി നല്കിയ കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത് ഇന്നലെ തുടക്കമിട്ട പ്രതിഷേധപരിപാടി ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് ജെസിസിയുടെ തീരുമാനം. അതേ സമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ നടപടി ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കന്യാസ്ത്രീയുടെ കുടുംബം.
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് ജെജിജിയുടെ തീരുമാനം. അറസ്റ്റുണ്ടാകുന്നത് വരെ സമരരംഗത്തുണ്ടാകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post