കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് രണ്ട് ദിവസമായി നിരാഹാരമിരിക്കുന്നത്. അതേ സമയം ജലന്ധര്‍ ബിഷപ്പിനെ അറസ്ററുചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും.
സമരത്തിന് പിന്തുണയുമായി ഇന്ന് കൂടുതല്‍ വൈദികര്‍ എത്തിയേക്കും. മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്ചുതാനന്ദന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് കെമാല്‍ പാഷ അടക്കമുള്ള പ്രമുഖര്‍ ഇന്നലെ സമരപന്തലില്‍ എത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീ നാളെ ഹൈക്കോടതിയെ സമീപിക്കും.
Discussion about this post