കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവഹേളിക്കുന്ന പരിപാടി എ.ഐ.വൈ.എഫ്. നേതാവിനെതിരെ യുവമോര്‍ച്ച പരാതി നല്കി. എ.ഐ.വൈ.എഫ് ജില്ലാ നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ അസ്ലഫ് പാറേക്കാടനെതിരെയാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച നടന്ന ഹര്‍ത്താലിനിടെ അഫ്ലഫ് നരേന്ദ്ര മോഡിയുടെ പോസ്റ്ററില്‍ ചവിട്ടുന്ന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തിലാണ് ബിജെപി പരാതി നല്‍കിയത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കിിയത്. അസ്ഫലിന്റെ ജില്ലാ പഞ്ചായത്ത് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ബി.ജെ.പി തീരുമാനിച്ചു. ബി.ജെ.പിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അസ്ഫലിനെതിരെ പരാതി നല്കിയ വിവരം അറിയിച്ചത്. പോലീസ് നടപടി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയാണ് പരാതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/BJP4keralam/photos/a.1386860151574110/2091658711094247/?type=3&theater
Discussion about this post