രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചു ” ജിയോ ടേണ്‍സ് 2 ” യെന്ന പുതിയ പദ്ധതിയില്‍ ജിയോയുടെ ഏറ്റവും ജനപ്രീതിയുള്ള 399 രൂപയുടെ പ്ലാനിന് നൂറ് രൂപയുടെ ക്യാഷ്ബാക്കാന് ജിയോ നല്‍കുന്നത് .
399 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുത്താല്‍ 299 രൂപയ്ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും . ഫോണ്‍ പേ വാലറ്റ് വഴി റിചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഇത്തരമൊരു ഓഫര്‍ ലഭ്യമാകുക .
399 രൂപയുടെ പ്ലാനില്‍ ലഭിക്കുന്നത് 84 ദിവസത്തെ വാലിഡറ്റിയും 126 ജിബി ഡേറ്റയുമാണ് . ഒരു മാസം 42 ജിബി നിങ്ങള്‍ക്ക് ലഭിക്കും . പ്രതിദിനം 1.5 ജിബി പരിധിയില്‍ അതിവേഗ ഡേറ്റ ഉപയോഗിക്കാവുന്ന പ്ലാനാണിത് .
റിചാര്‍ജ് ചെയ്യുന്ന വിധം
മൈ ജിയോ അപ്പിള് അല്ലെങ്കില്‍ മൈ ജിയോ ഡോട്ട് കോം വഴിയോ ലോഗിന്‍ ചെയ്തു റിചാര്‍ജ് ചെയ്യാവുന്നതാണ് . റിചാര്‍ജ് ടാബില്‍ ക്ലിക്ക് ചെയ്തതിനു ശേഷം 399 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുക . അതിനു ശേഷം “BUY” ബട്ടന് അമര്‍ത്തുക . ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ 50 രൂപ കുറയും . ഇനി നിങ്ങള്‍ ബാക്കി വരുന്ന 349 രൂപ നല്കിയാല് മതിയാകും .
ഈ തുക റിചാര്‍ജ് ചെയ്യാന്‍ ഫോണ്‍ പേ ആപ്പ് പ്രയോജനപ്പെടുത്തിയാല്‍ 50 രൂപ ഫോണ്‍ പേ വൌച്ചറായി ലഭ്യമാകും .
ശ്രദ്ധിക്കുക
ഫോണ്‍ പേ ആപ്പ് ഉപയോഗിച്ചുള്ള ആദ്യത്തെ പണമിടപാഡില് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂവെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കിയിട്ടുണ്ട് . ഈ ഓഫര്‍ സെപ്റ്റംബര്‍ 21 വരെ മാത്രമേ ലഭ്യമാകൂ .
Discussion about this post