ഡല്‍ഹി: വിജ് മല്യക്ക് വായ്പ ശരിയാക്കി കൊടുത്തത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നേരിട്ടെന്ന് ബിജെപി. മന്മോഹന്സിംഗിന് നന്ദി പറഞ്ഞ് വിജയ് മല്യ എഴുതിയ കത്തും ബിജെപി പുറത്തു വിട്ടു.
Vijay Mallya controversy: BJP Spokesperson @sambitswaraj responds to opposition; targets former Prime Minister Manmohan Singh. #ITVideo
Watch more videos at https://t.co/Nounxo6IKQ pic.twitter.com/6S09X9KwjL— IndiaToday (@IndiaToday) September 13, 2018
നേരത്തെ യുപിഎ ഭരണകാലം വായ്പാ വെട്ടിപ്പ് നടത്തുന്നവരുടെ സുവര്‍ണകാലമായിരുന്നുവെന്ന് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് ആരോപിച്ചത് മന്മോഹന് സിംഗിനെ വെട്ടിലാക്കിയിരുന്നു. അന്നത്തെ പ്രധാനമന്ത്രിയെ വെട്ടിപ്പ് നടത്തുന്നവരെ കുറിച്ച് അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന ആരോപണവും രഘുറാം രാജന് ഉന്നയിച്ചിരുന്നു.
രാഹുല്ഗാന്ധിക്കതിരെയും രൂക്ഷമായ ആരോപണവും ബിജെപി ഉയര്‍ത്തി.
വ്യാജ കമ്പനിയില്‍ നിന്ന് രാഹുല്‍ ഒരു കോടി വായ്പയെടുത്തുവെന്നും ബിജെപി ആരോപിച്ചു. ഹവാല പണം ഉപയോഗിച്ചാണ് ഈ കമ്പനി നടത്തിയിരുന്നതെന്ന് ക്നപനി ഉടമസ്ഥന് സമ്മതിച്ചിട്ടുണ്ട്. രാഹുലും കമ്പനി വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന് ബിജെപി ആരോപിച്ചു.
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വഴിവിട്ട സഹായം ചെയ്തുവെന്നും ബിജെപി ആരോപിച്ചു. വിജയ് മല്യ രാജ്യവിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ധനമന്ത്രി ഇത് നിഷേധിച്ചു. വിഷയം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് മന്മോഹന് സിംഗിനെയും രാഹുല്‍ഗാന്ധിയേയും വെട്ടിലാക്കുന്ന കൂടുതല്‍ ആരോപണങ്ങള്‍ ബിജെപി ഉയര്‍ത്തുന്നത്.
Discussion about this post