ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണനോട് വൈരാഗ്യമുണ്ടാകേണ്ട കാര്യമില്ലെന്നും, അവര്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചത് എന്നത് പുറത്തു വരണമെന്നും കെ കരുണാകരന്റെ മകളും, കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. ചാരക്കേസിലെ രാഷ്ട്രീയ ഗൂഡാലോചന പുറത്തു വരണമെന്നും പത്മജ ആവശ്യപ്പെട്ടു.
കരുണാകരന് മരണം വരെ ദുഖമുണ്ടാക്കിയ കേസാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. കേസിലെ പുകമറ നീങ്ങേണ്ടതുണ്ട്. ഇപ്പോള്‍ സുപ്രിം കോടതി വിധിയോടെ ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തുവെന്ന് വ്യക്തമായി, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണനോട് വൈരാഗ്യം തോന്നേണ്ട കാര്യമില്ല. ചില രാഷ്ട്രീയ നേതാക്കളുടെ ചട്ടുകമായിരുന്നു ഉദ്യോഗസ്ഥര്‍. അതു കൂടി പുറത്തു വരേണ്ടതുണ്ട്. രാഷ്ട്രീയമായ ഇടപെടലുകള്‍ പുറത്തുവരേണ്ടതുണ്ട്. സത്യം എന്തായാലും പുറത്തു വരേണ്ടതുണ്ടെന്നും പത്മജ പ്രതികരിച്ചു. അഞ്ച് പേരാണ് ഗൂഡാലോചനയില്‍ പങ്കെടുത്തത്. അവരുടെ പേരുകള്‍ അന്വേഷണസമിതിയ്ക്ക് മുന്നില്‍ പറയും. തന്റെ അച്ഛന് നീതി ലഭിക്കാനാണ് ഇത് ചെയ്യുന്നതെന്നും പത്മജ പറഞ്ഞു.
കേസിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് രാജിവെക്കേണ്ടി വന്നിരുന്നു.
Discussion about this post