സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം ലക്ഷ്യം കൈവരിക്കാനായെന്ന് പ്രധാനമന്ത്രി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒന്‍പത് കോടി കക്കൂസുകള്‍ നിര്‍മ്മിച്ചു. നാല് ലക്ഷം ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ശുചീകരണയജ്ഞമായ ,സ്വച്ഛതാ ഹി സേവ പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ശുചിത്വ യജ്ഞത്തിലൂടെ അതിസാരം പോലെയുള്ള രോഗങ്ങള്‍ കുറച്ചുകൊണ്ടു വരാന്‍ കഴിഞ്ഞു. മൂന്ന് ലക്ഷത്തോളം കുട്ടികളുടെ ജീവന് രക്ഷിക്കാനായി. ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ച ലക്ഷ്യത്തിലേക്ക് നമ്മള് അടുക്കുകയാണ്. കക്കൂസ് നിര്‍മ്മിച്ചത് കൊണ്ട് രാജ്യം ശുചിത്വത്തിേലക്കെത്തില്ല. പൗരന്മാരുടെ ശീലമായി അത് മാറേണ്ടതുണ്ട്. ഇതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും മോദി പറഞ്ഞു.
2019 ഓട് കൂടി ശുചിത്വ മിഷന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും വിജയത്തിലെത്തും. ഇതിന്റെ കൂടി ഭാഗമായാണ് സ്വച്ഛതാ ഹി സേവ പദ്ധതി നടപ്പിലാക്കുന്നത്. 15 ദിവസം നീളുന്ന യജ്ഞമാണ് രാഷ്ട്രപിതാവിന്റെ 150ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. സ്വച്ഛഭാരത് മിഷനില്‍ പ്രവര്‍ത്തിക്കുന്നവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. അമിതാഭ് ബച്ചന്, രത്തന്‍ ടാറ്റ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ശുചിത പ്രചാരണത്തിന് ടെലിവിഷന്‍ നല്ലൊരു ഉപാധിയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത അമിതാഭ് ബച്ചന് പറഞ്ഞു. എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്ന് രത്തന്‍ ടാറ്റ പറഞ്ഞു.
Discussion about this post